മനസ്സ് നിറയുന്ന പ്രഭാതങ്ങൾ
“ആ എന്താ വാര്യരൂട്ടി… പതിവില്ലാതെ.. ഈ വഴിക്കൊന്നും കാണാറില്ലല്ലോ…” “പരീക്ഷയൊക്കെ അല്ലേ.. വന്നു തൊഴാമെന്ന് വിചാരിച്ചു..” “നന്നായി.. പക്ഷെ പരീക്ഷ സമയത്ത് മാത്രം വന്നു ഭഗവാനോട് പ്രാർത്ഥിച്ചാൽ പോരാ.. ദിവസവും രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ…
Read Moreസ്വപ്നം കണ്ടതെല്ലാം…ഉള്ളം കയ്യില് തൂകി..
രാത്രി അടുക്കളയിൽ ദോശയുണ്ടാക്കുന്ന അമ്മ.. പെട്ടെന്ന് മാളു വന്നു ദോശ മറിച്ചിടുന്നു.. എന്താ ഇന്ന് ഒരു പ്രത്യേക സ്നേഹം. അല്ലേൽ ഈ സമയം ഫോണും കുത്തി കളിച്ചു അടുക്കളയിലേക്കൊന്നും കാണാത്തതാണല്ലോ.. അമ്മേ.. ഞാനൊരു കാര്യം പറഞ്ഞാൽ ചെയ്തു തരുമോ.. ആ… എന്തോ…
Read Moreഗാനരചന “കൈതപ്രം”
” ഇന്ന് അതുലാണ് സാറിനു ബെഡ് കോഫി കൊണ്ടുകൊടുക്കേണ്ടത്” കഴിച്ചോണ്ടിരിക്കുന്ന ദോശ ചട്ടിണി പൊടിയിൽ മുക്കിയെടുക്കുമ്പോഴാണ് ഞാൻ ആ സംസാരം കേട്ടത്. ചേച്ചിയായിരുന്നു അത്. കൈതപ്രം ഇല്ലത്തെ മാതാജി. “ഞാനോ” എന്ന് ചോദിക്കുന്നതിനും മുന്നേ “ഇന്ന്…
Read Moreഎന്നു വരും നീ…
ഓഫീസിലെ ജോലി തിരക്കിനിടയിലായിരുന്നു അച്ഛന്റെ കാൾ വരുന്നത്. സാധാരണ ഈ സമയത്ത് വിളിക്കാറില്ല. വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ വീഡിയോ കോൾ ചെയ്യാൻ പറഞ്ഞു. ഹെഡ്സെറ്റും വച്ച് നേരെ മീറ്റിംഗ് റൂമിൽ പോയി തിരിച്ചു വിളിച്ചു. “നിനക്ക് ഒരാളെ കാണിച്ചു തരാലോ” എന്ന്…
Read Moreപദ്മശ്രീ കൈതപ്രം തിരുമേനി..
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പരിപാടിക്ക് വരുമ്പോഴായിരുന്നു കൈതപ്രം സാർ വീട്ടിലേക്കു വരുന്നത്. വരുമ്പോൾ തന്നെ ” മോനെ.. ഞാൻ വാര്യത്തേക്ക് വരുന്നുണ്ടെന്നു ” പറഞ്ഞു സാറുടെ വിളി വന്നാൽ എവിടെയാണേലും ഞാൻ ഓടി പിടിച്ചു നേരെ വീട്ടിലേക്ക് വന്നു…
Read Moreറൂം നമ്പർ 306
സ്ഥലം: ഷാർജ/ സമയം:ബിഫോർ കൊറോണ തലേന്ന് വൈകുന്നേരം ദുബായ് റേഡിയോ ചാനലിൽ പരിപാടിക്ക് പോകുമ്പോഴാണ് വിശ്വൻ സാർ എനിക്ക് ഹോട്ടലിലെ ലൊക്കേഷൻ അയച്ചു തന്നത്. ഞാൻ കോഴിക്കോട് കൂടെ ഉണ്ടാവുമ്പോഴും നവരാത്രി പ്രോഗ്രാമിന് ദുബായിലേക്ക് വരാറുണ്ട്. പിറ്റേന്ന് വെള്ളിയാഴ്ച ആയതിനാൽ ഞാൻ…
Read Moreദേശാടനം മുത്തശ്ശൻ..
മൂന്ന് വർഷം മുന്നേ ഒരു ദിവസം രാവിലെ തന്നെ കൈതപ്രം സാർ എന്നോട് ഇല്ലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ രാവിലെ തന്നെ എണീറ്റു കോഴിക്കോട്ടേക്ക് തിരിച്ചു. ഇല്ലത്ത് എത്തുമ്പോൾ കണ്ടത് സാർ പുറത്ത് വന്ന ആൾക്കാരോട് സംസാരിക്കുകയായിരുന്നു. എന്നോട് അകത്തേക്ക് പോയിക്കോളു ഞാൻ വരാം…
Read Moreവണ്ണാത്തിപ്പുഴയുടെ തോഴനൊപ്പം…
വീട്ടിലെ മനോരമ പേപ്പറിന്റെ പേജ് മറിച്ചു ചിത്രം നോക്കിയിരിക്കുമ്പോഴാണ് ദാമോദരേട്ടനെ കാണാൻ കോഴിക്കോട് പോവുന്നുണ്ടെന്നു അച്ഛൻ അമ്മയോട് പറയുന്നത് കേട്ടത്. കേട്ട പാതി കേൾക്കാത്ത പാതി നേരെ ചാടി വണ്ടിയിൽ കയറി ഇരുന്നു. അമ്പലത്തിലേക്ക് സുപ്രഭാതം കമ്പോസ് ചെയ്യേണ്ട കാര്യം…
Read More