Skip to content
║കുത്തിക്കുറിപ്പുകൾ║

From the backwaters of memory

║കുത്തിക്കുറിപ്പുകൾ║

From the backwaters of memory

  • Home
  • എന്നെക്കുറിച്ച്
  • Home
  • എന്നെക്കുറിച്ച്
  • Instagram
  • Facebook
  • Twitter
  • Youtube
║കുത്തിക്കുറിപ്പുകൾ║

From the backwaters of memory

║കുത്തിക്കുറിപ്പുകൾ║

From the backwaters of memory

  • Home
  • എന്നെക്കുറിച്ച്
  • Home
  • എന്നെക്കുറിച്ച്
  • Instagram
  • Facebook
  • Twitter
  • Youtube
Home/Ezhuthukal/ഓ….അത് ആ വീട്ടിൽ അല്ലെ… നമ്മുടെ അടുത്തൊന്നും അല്ലല്ലോ… !!!!!

​സമയം ഏഴേ കാൽ…

ബസ്‌ സ്റ്റോപ്
അവൾ ബസ്‌ ഇറങ്ങി..

ഞാൻ ആണെങ്കിൽ തൊട്ടു മുട്ടിയിട്ടുള്ള ഒരു കടയിലും

ചേട്ടാ ഒരു കിലോ വെണ്ടയ്ക്ക..

ഒരു കിലോ വേണോ മോനെ .. അയാൾ ചോദിച്ചു

എന്നാൽ അര കിലോ മതി..

ശ്രദ്ധ അവളിലേക്ക്..

അവൾ  കുറെ സമയം ആരെയോ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.. ആരോ വരാനുണ്ട് തോന്നുന്നു… ഇല്ല .. ഓട്ടോയ്ക്കു കൈ നീട്ടുന്നു.. അപ്പോ ആരും വരാനില്ല..

കടക്കാരൻ
വേറെ എന്തെങ്കിലും വേണോ..

വേണ്ട ചേട്ടാ എത്ര ആയി

മുപ്പത് രൂപ..

പൈസ കൊടുത്തു

മിൽമ ഷോപ്പിലേക് നടന്നു..

ചേട്ടാ മൂന്നു പാൽ..

കുറച്ച് തിരക്കുണ്ട്.. അവിടെ നിൽക്കു മോനെ… ഇവർക്ക് കൊടുക്കട്ടെ

ആ മെല്ലെ മതി
അവൾ റോഡ് കടന്നു ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു…

ഓട്ടോ സ്റ്റാൻഡ് കാലി..അല്ലെങ്കിലും 7 മണി കഴിഞ്ഞാൽ ഓട്ടോ ഇല്ലാത്ത സ്റാൻഡ് ആണ് നമ്മുടേത്

പിന്നേം ഫോൺ എടുക്കുന്നു..വിളിക്കുന്നു..
ദാ മോനെ പാൽ
പാലും വാങ്ങി ബൈക്കിൽ കേറി ഇരുന്നു
നാലു സൈഡിലും ബംഗാളികൾ.. അവൾ ആണെങ്കിൽ ഒരു ഓട്ടോ പോലും കിട്ടാത്ത ടെൻഷനിൽ..
ബംഗാളികൾ ചോര ഊറ്റി കുടിക്കുവാ !

ഈശ്വരാ ഞാനിപ്പോ എന്റെ ബൈക്കിൽ അവളെ കയറ്റിയാൽ നാളെ നാട്ടുകാർക്കു പറഞ്ഞു ചിരിക്കാൻ ഓരോരോ കാര്യങ്ങളായി.. ഇനീപ്പോ നോക്കാതെ പോയാൽ കഴുകന്മാർ കൊത്തി  കൊണ്ടുപോകും..
അവിടെ തന്നെ നിന്നു.. ബാക് മിററിൽ ഇടയ്കിടയ്ക്ക് ശ്രദ്ധിച്ചു നോക്കി.. ഒരൊറ്റ ഓട്ടോ നിർത്തുന്നില്ല.. ഇപ്പഴേ പോകുന്ന ലക്ഷണം ഇല്ല..

ഫോൺ എടുത്തു കളിച്ചു..
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്… ഒരു പെൺകുട്ടിയെ ഒറ്റയ്ക്കു കണ്ടാൽ അത് അവസരം അല്ല അത് ഉത്തരവാദിത്വം ആണ് എന്ന്..
പക്ഷെ കണ്ണൂരൊക്കെ ആ ഉത്തരവാദിത്വം മറ്റുള്ളവർക് പറഞ്ഞു ചിരിക്കാനുള്ള അവസരമാണ്..
അവൾ ഓരോ ഓട്ടോയ്ക്ക് കൈ നീട്ടാൻ തുടങ്ങി.. ഇടയ്ക് ഞാനൊന്നു നോക്കി.. ഏയ്യ്‌.. പരിചയോല്യ…എന്റെ ഈ മുടിയും വച്ചിട്ടുള്ള കോലത്തിൽ പോയാ അവൾ ഒന്നു പേടിക്കും.. അവിടുത്തെന്നെ ഇരുന്നു.. അവൾ പോയിട്ടേ പോകു എന്ന് തീരുമാനിച്ചു..
അവൾ അറിയാതെ ഞാൻ അവളെ ശ്രദ്ധിച്ചുകൊണ്ട് ഇരുന്നു..അവസാനം ഒരു ഓട്ടോ നിർത്തി കൊടുത്തു.. അതിൽ കയറി… സമാധാനായി.. കഴുകന്മാരൊക്കെ ചോര ഊറ്റി കുടിക്കുന്ന തിരക്കിലാ…

അസമയത് ഒരു പെണ്ണിനെ പുറത്തു കണ്ടാൽ അവളുടെ മാംസം കടിച്ചു പറിക്കുന്ന ചെന്നായയെ പോലെയാണ് ഓരോരുത്തന്റെ നോട്ടം.
സഹായിക്കാൻ പോയാൽ അതിനു കുറ്റം…സഹായിച്ചില്ലെങ്കിൽ ആ സങ്കടം..
ഇതു ഞാൻ അനുഭവിച്ച കഥ..

കാണാതെ പോയത് എത്ര ഉണ്ടാവും.. അപ്പോഴൊക്കെ ഓരോ ഗോവിന്ദച്ചാമി പുനർജനിക്കും.. ഇന്നത്തെ ഒരു സുഖത്തിനു വേണ്ടി എല്ലാം മറന്നു അവളെ പിന്നേം ആരൊക്കെയോ പിന്തുടരും..

അതെ… നമ്മൾ തന്നെയാ നമ്മുടെ ഇടയിലെ സ്വാതന്ത്ര്യത്തിന്റെ തിരി ഊതി കെടുത്തിയത്.. ഇനി ഒരൊറ്റ വഴിയേ ഉള്ളു…
ഓരോ തിരിയും ആളി കത്താതിരിക്കാൻ പ്രാർത്ഥിക്കുക ….

അതുൽ കൃഷ്ണ വാര്യർ

Author

athulkwarrier

Follow Me
Other Articles
Next

പാല്പായസം ഇല്ല പച്ചവെള്ളം മാത്രം

3 Comments
  1. Shemi says:
    October 12, 2017 at 2:42 pm

    <3

    Reply
  2. Prajith Jayapal says:
    November 25, 2019 at 4:12 pm

    Super Athul😍

    Reply
    1. athulkwarrier says:
      November 25, 2019 at 4:17 pm

      😍😍

      Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Categories

  • Ezhuthukal
  • Kurippukal

Recent Posts

  • മനസ്സ് നിറയുന്ന പ്രഭാതങ്ങൾ
  • സ്വപ്നം കണ്ടതെല്ലാം…ഉള്ളം കയ്യില്‍ തൂകി..
  • കാക്കാംകോവിലപ്പന്റെ ശിവരാത്രി
  • “ട്രി”പ്പ് റ്റു തൃശൂർ
  • മാങ്ങാ മരം
Copyright 2026 — ║കുത്തിക്കുറിപ്പുകൾ║. All rights reserved.